KOYILANDY DIARY.COM

The Perfect News Portal

ട്രാഫിക് നിയമ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശിപ്പിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ ട്രാഫിക് നിയമ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ ലളിത അധ്യക്ഷത വഹിച്ചു.
ട്രാഫിക് നിയമ ലംഘനങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ വിവരിക്കുന്ന 200 ഓളം പോസ്റ്ററുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പി.ടി.എ. പ്രസിഡണ്ട് സജീവ്, കരിയർ മാസ്റ്റർ സഗീർ, അധ്യാപകനായ സുമേഷ് താമഠം എന്നിവർ സംസാരിച്ചു.
Share news