കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും മാലിന്യ സംസ്ക്കരണ പ്ലാൻ്റിൻ്റെയും നിർമ്മാണം നിർത്തിവെക്കാൽ ഹൈക്കോടതി ഉത്തരവ്

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൻ്റെ കിഴക്കെ നടക്കു സമീപം ഈശാന കോണിലായി പുതുതായി നിർമ്മിക്കുന്ന ശൗചാലയ സമുച്ചയത്തിൻ്റേയും മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റേയും നിർമ്മാണ പ്രവൃത്തി നിർത്തി വെക്കാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു.
.

.
കാലങ്ങളായുള്ള ഭക്തജനങ്ങളുടെ ആവശ്യവും താമ്പൂല പ്രശ്നവിധിയും, തച്ചുശാസ്ത്ര വിദഗ്ദരുടെ അഭിപ്രായങ്ങളും പരിഗണിക്കാതെ ദേവഹിതത്തിനു വിരുദ്ധമായി ദേവസ്വം അധികൃതർ നടത്തുന്ന നിർമ്മാണ പ്രവൃത്തിക്കെതിരെ ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി നല്കിയ റിട്ട് ഹർജിയിലാണ് തുടർ നടപടികൾ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്. ക്ഷേത്ര ക്ഷേമസമിതിക്ക് വേണ്ടി. അഡ്വ. വി.എൻ. രമേശൻ നമ്പീശൻ ഹാജരായി.
