മൂന്നര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

വടകര: മൂന്നര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ വടകരയില്‍ പിടിയിലായി. വില്യാപ്പള്ളി സ്വദേശി മുത്തലിബ്, കുന്നുമ്മക്കരയിലെ സക്കറിയ എന്നിവരെയാണ് ഡിവൈ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് സക്കറിയയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മുത്തലിബ് വലയിലാവുന്നത്. ഇയാളാണ് വിതരണത്തിനു പണം നല്കിയതെന്ന് സക്കറിയ മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുത്തലിബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണം പിടികൂടുകയായിരുന്നു. മുമ്പ്
കുഴല്‍പണം കടത്തിയ കേസിലെ പ്രതിയാണ് മുത്തലിബ്. അഞ്ച് മൊബൈല്‍ ഫോണുകളും പണം ലഭിക്കേണ്ടവരുടെ പേരടങ്ങിയ ലിസ്റ്റും പൊലീസ് കണ്ടെടുത്തു.
