KOYILANDY DIARY.COM

The Perfect News Portal

ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് അധ്യാപകർ കസ്റ്റഡിയിൽ

ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ എം എസ് സൊല്യൂഷൻസ് അധ്യാപകർ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് 2 അധ്യാപകരെ കസ്റ്റഡിയിലെടുത്തത്. ഇവരാണ് യു ട്യൂബ് ചാനൽ വഴി ചോദ്യങ്ങൾ അവതരിപ്പിച്ചത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നേരത്തെ കേസിലെ മുഖ്യപ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.

 

പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ട് ഷുഹൈബിനെ അടക്കം പ്രതി ചേർത്തു. വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. കൂടാതെ മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷൻ ക്ലാസിൽ മുൻകൂട്ടി പറഞ്ഞ പാഠ ഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നെന്നായിരുന്ന ആരോപണം.

Share news