KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 61,640 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. പവന് 61,640 രൂപയായി. ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 7,705 രൂപയും നൽകണം. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായിരുന്നു. ഒരു ഗ്രാമിന് 7,745 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്നത്തേത്. ശനിയും ഞായറുമുണ്ടായിരുന്ന പവന് 61,960 എന്ന നിരക്കാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4,800 രൂപയാണ് വര്‍ധിച്ചത്. ജനുവരി 22നാണ് പവന് 60,000 കടന്ന് ചരിത്രം സൃഷ്ടിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില ജനുവരി ഒന്നാം തീയതിയിലെ 57,200 രൂപ എന്നതായിരുന്നു.

 

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

Advertisements
Share news