KOYILANDY DIARY.COM

The Perfect News Portal

നവീകരിച്ച ബേപ്പൂർ പോർട്ട് ജങ്ഷനിലെ സ്തൂപം ഉദ്ഘാടനം ചെയ്തു

ബേപ്പൂർ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ നവീകരിച്ച ബേപ്പൂർ പോർട്ട് ജങ്ഷനിലെ സ്തൂപം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ തുറമുഖം നിർമാണത്തിന്റെ ഭാഗമായി 1982ൽ സ്ഥാപിച്ച അടിസ്ഥാന ശിലാസ്തൂപം കാലപ്പഴക്കത്താൽ ദ്രവിച്ച് തകർന്ന സാഹചര്യത്തിലാണ് നവീകരിച്ചത്. തകരാറിലായ ഭാഗങ്ങൾ നീക്കി മോടിപിടിപ്പിച്ച് ചുറ്റും ഇന്റർലോക്ക്‌, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിച്ചാണ് നവീകരിച്ചത്.

കോർപറേഷൻ കൗൺസിലർമാരായ ടി രജനി, എം ഗിരിജ, കെ രാജീവ്, നവാസ് വാടിയിൽ, കൊല്ലരത്ത് സുരേശൻ, ടി കെ ഷെമീന, ടൂറിസം മേഖലാ ജോയിന്റ്‌ ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ് എന്നിവർ സംസാരിച്ചു.

 

 

Share news