ഗ്രാമീണ വിപണന മേള സമാപിച്ചു

കൊയിലാണ്ടി: നബാർഡും കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കും വടകര കോക്കനട്ട് ഫാർമോഴ്സ് പ്രെഡ്യൂസർ കമ്പനിയും കേരള ഗ്രാമീണ ബാങ്കും സംയുക്തമായി എട്ടു ദിവസങ്ങളിലായി കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് ഈവനിങ്ങ് ബ്രാഞ്ച് ഗ്രൗണ്ടിൽ നടത്തിയ ഗ്രാമീണ വിപണനമേള സമാപിച്ചു. കമ്പനി ചെയർമാൻ പ്രെഫ. ഇ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ. വിജയൻ, വൈസ് പ്രസിഡണ്ട് മുരളി തോറോത്ത്, കമ്പനി പ്രതിനിധികളായ വിപിൻ കുമാർ, സദാന്ദൻ, കരുണാകരൻ മാസ്റ്റർ, ടി. ബാലൻ, അനന്ദൻ, ബാങ്ക് ഡയറക്ടർമാരായ സി.പി. മോഹനൻ, ഉണ്ണികൃഷ്ണൻ മരളൂർ, പ്രകാശൻ നെല്ലിമടത്തിൽ, പി.വി. വത്സൻ, എം.പി ഷംനാസ്, ടി. ഐശ്വര്യ, ടി.പി. ശൈലജ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
