എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം 11 മുതല്‍

കോഴിക്കോട് > കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം 11 മുതല്‍ 13 വരെ കോഴിക്കോട്ട് നടക്കും. പ്രതിനിധി സമ്മേളനം എന്‍ജിഒ യൂണിയന്‍ ഹാളില്‍ 11ന് 2.45ന് എം. ബി രാജേഷ് എംപി ഉദ്ഘാടനംചെയ്യും. 12ന് പകല്‍ 11 മണിക്ക് ഇടതുപക്ഷ ബദലിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഡോ. കെ. എന്‍ ഗണേശ് പ്രഭാഷണം നടത്തും.
2.15ന് സുഹൃദ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്യും. വിവിധ സര്‍വീസ് – ട്രേഡ്യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. 13ന് സര്‍ക്കാര്‍ ജീവനക്കാരുടെ വമ്പിച്ച പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും ജില്ലാ സമ്മേളനം സമാപിക്കും. പൊതുസമ്മേളനം മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനാകും.

