ഇല്ലത്ത് താഴ പിറവി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ടിൽ ഏ ഗ്രേയ്ഡ് നേടിയ റദിയക്കും, സ്റ്റേറ്റ് റഗ് മ്പി ചാമ്പ്യൻ റണ്ണറപ്പായ ടീം അംഗം ഹന പ്രമോദിനെയും ഇല്ലത്ത് താഴ പിറവി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ മനോജ് വിയ്യൂർ അധ്യക്ഷനായി. പ്രമുഖ ആർക്കിടെക്ടും ചിത്രകാരനുമായ സനൽ നടുവത്തൂർ വിജയികളെ മൊമൻ്റൊ നൽകി ആദരിച്ചു. പിറവി ജോയിൻ്റ് സെക്രട്ടറി ഷൈജു PK സ്വാഗതവും പ്രബീഷ് PK നന്ദിയും പറഞ്ഞു.
