KOYILANDY DIARY.COM

The Perfect News Portal

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരും

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. കേസിൽ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ശിവരാത്രി ഉത്സവങ്ങൾ വരാനിരിക്കെ ഉത്സവങ്ങൾ തടയാനുള്ള നീക്കമാണ് മൃഗസ്നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പിൽ മൂന്നു മീറ്റർ അകലത്തിൽ ആനകളെ നിർത്തണം എന്നുള്ള ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.

Share news