പെരുമ്പാവൂരിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

ലഹരി മരുന്നായ ഹെറോയിൻ കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തിയിരുന്ന അസം സ്വദേശിയായ യുവാവ് പെരുമ്പാവൂരിൽ പിടിയിലായി. ആസ്സാം നാഗോൺ സ്വദേശി ആഷിഖുൽ ഇസ്ലാമിനെ ആണ് 6.4 ഗ്രാം ഹെറോയിനുമായി എക്സൈസ് സംഘം പിടികൂടിയത്. ബുധനാഴ്ച രാത്രി പെരുമ്പാവൂരിലെ മത്സ്യ മാർക്കറ്റിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ ആയിരുന്നു ഹെറോയിൻ. ചെറിയ പ്ലാസ്റ്റിക്ക് ഡപ്പികളിൽ ആക്കി വിൽപ്പന നടത്തി വരികയായിരുന്നു ഇയാളുടെ പതിവ്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.

