പൊയിൽക്കാവ് ബീച്ചിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് ബീച്ചിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. അഗ്നി രക്ഷാ സേനഎത്തി തീ അണച്ചു. ഇന്ന് വൈകീട്ട് 3 മണിയോടുകൂടിയാണ് പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള തുവ്വകാട് പ്രദേശത്ത് തീ പടർന്നത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി കൗണ്ടർഫയർ ചെയ്തും ഫയർ ബീറ്റൺ ഉപയോഗിച്ചും തീ പൂർണമായും കെടുത്തി.
.

.
അലക്ഷ്യമായി തീയിട്ടതിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.
ASTO അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ എൻ, ഇർഷാദ് ടി കെ, നിധിപ്രസാദ് ഇഎം, ലിനീഷ് എം, സുജിത്ത് എസ് പി, നവീൻ ഹോം ഗാർഡ് മാരായ രാജേഷ് കെ പി, ബാലൻ ഇ എം എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
