പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്ക്കൂൾ NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്ക്കൂൾ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ”കൂട്ടുകൂടി നാടു കാക്കാം” ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു വെച്ചു നടന്ന പരിപാടി യിൽ കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പി. ആർ പ്രശാന്ത് ലഹരി വിരുദ്ധ സന്ദേശം കൈമാറി.
.

.
ലഹരിക്കെതിരെ NSS വളണ്ടിയേർസ് അവതരിപ്പിച്ച വിവിധ കലാ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടിയിൽ സ്ക്കൂൾ പ്രിൻസിപ്പൽ ചിത്രേഷ് പി.ജി അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഷെജിൻ. ആർ, ജയ്കിഷ്. എസ്. ആർ എന്നിവർ സംസാരിച്ചു, പ്രോഗ്രാം ഓഫീസർ പ്രവീണ ടി.സി നന്ദി പറഞ്ഞു.
