KOYILANDY DIARY.COM

The Perfect News Portal

ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന 2025 – 26 വാർഷിക പദ്ധതി രേഖയ്ക്ക് വികസന സെമിനാർ അംഗീകാരം നൽകി. സെമിനാർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി.

ലൈഫ് സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതി, അതി ദാരിദ്ര്യ നിർമാർജന പദ്ധതി, മാലിന്യമുക്തം നവ കേരള പദ്ധതി എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഉൽപാദന വർദ്ധനവിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രൊജക്റ്റ് ഏറ്റെടുത്തിട്ടുണ്ട്. പട്ടികജാതി ഉപ പദ്ധതി പാലിയേറ്റീവ് പദ്ധതി, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കുള്ള ക്ഷേമപദ്ധതി, വനിതാ ക്ഷേമ പദ്ധതി എന്നിവയ്ക്കും പദ്ധതിയിൽ പ്രധാന പരിഗണന നൽകിയിട്ടുണ്ട്.

പഞ്ചായത്തിലെ പ്രധാന റോഡുകളുടെ പുനരുദ്ധാരണത്തിന് അറ്റകുറ്റ പണികൾക്കുമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സെമിനാറിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാ,ർ വൈസ് പ്രസിഡണ്ട് എം ഷീല, സ്ഥിരം സമിതി ചെയർമാന്മാരായ സന്ധ്യ ഷിബു,വി കെ അബ്ദുൽ ഹാരിസ്, അതുല്യ ബൈജു, ബിന്ദു സോമൻ എന്നിവർ സംസാരിച്ചു.

Advertisements
Share news