സ്കൂൾ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ച അർജുൻ ബാബുവിനെ അനുമോദിച്ചു

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ച തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നാടകത്തിലെ നടൻ കുറുവാളൂർ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ കുടുംബാംഗം അർജുൻ ബാബുവിനെ അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം അനുമോദിച്ചു. പ്രസിഡണ്ട് ടി ദേവദാസൻ അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ നായർ ഉപഹാരം നൽകി.
.


.
Advertisements

അസോസിയേഷന്റെ 2025 വർഷത്തേക്കുള്ള ഭാരവാഹികളായി. ടി. ദേവദാസൻ, പ്രസിഡണ്ട്, ഷൈജു കൊളങ്ങരക്കണ്ടി വൈസ് പ്രസിഡണ്ട്, ടി കെ കരുണാകരൻ സെക്രട്ടറി, കെ കെ ബഷീർ ജോ. സെക്രട്ടറി, ഇ കെ വിജയൻ ഖജാൻജി എന്നിവരടങ്ങുന്ന 21 അംഗ എക്സിക്യൂറ്റിവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.

