KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം

കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് തീപിടുത്തം ഉണ്ടായത്. മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് സംഭവം.

മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രിക്കട പൂര്‍ണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

 

 

Share news