ദേശീയപാത നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിന് ഷാഫി പറമ്പില്‍ എം.പി സന്ദർശനം നടത്തി

ദേശീയപാത നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിന് ഷാഫി പറമ്പില്‍ എം.പി സന്ദർശനം നടത്തി. നിർമ്മാണ പ്രവൃത്തികാരണം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനപ്രതിനിധികളും യൂ.ഡി.എഫ് നേതാക്കളും എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പന്തലാ യനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീന്‍ കോയ, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയുര്‍,
ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ഷബീര്‍, സത്യനാഥന്‍ മാടഞ്ചേരി, ശശി കുനിയില്‍, വാഴയില്‍ ശിവദാസന്‍, ശ്രീജ കണ്ടിയില്‍, വി.കെ. ഹാരീസ്, നസ്രു തിരുവങ്ങൂര്‍, മുജീബ്, ഇ.കെ.കുഞ് ഞിമായന്, കെ. കുഞ്ഞമ്മദ് എന്നിവരും കൂടെയുണ്ടായിരുന്നു.
.

.
ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ സ്വാതന്ത്ര്യ സമര സ്മാരകമാക്കുക, കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കെ. ശങ്കരന്‍, വീര്‍വീട്ടില്‍ മോഹനന്‍ എന്നിവര്‍ ഉന്നയിച്ചു. തീരദേശ പരിപാലന നിയമം കാരണം വീട് നിര്‍മ്മിക്കാനുളള പ്രയാസങ്ങള്‍ ജനപ്രതിനിധികളായ വി. ഷെരീഫ്, റസീന ഷാഫി, രാജലക്ഷ്മി, വത്സല എന്നിവര്‍ എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
