KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം

മലപ്പുറം: എടവണ്ണപ്പാറയിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം. വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണനാണ് മർദ്ദനമേറ്റത്. എടവണ്ണപ്പാറ സ്വദേശി സജീം അലി എന്നയാളാണ് ഹോം ​ഗാർഡിനെ മർദിച്ചത്. എന്താണ് ഹോം ​ഗാർഡിനെ മർദിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവ സമയത്ത് പ്രതി ലഹരിയിലായിരുന്നു എന്നും, പ്രതി ലഹരിക്ക് അടിമയായ വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.

Share news