കീഴരിയൂർ മാവട്ട് മലയിൽ പൊലീസ് റെയ്ഡിൽ 1200 – ലിറ്റർ വാഷ് പിടികൂടി

കൊയിലാണ്ടി: കീഴരിയൂർ മാവട്ട് മലയിൽ കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡിൽ 1200 – ലിറ്റർ വാഷ് പിടികൂടി. ഓരാഴ്ചക്കിടയിൽ മൂന്നാമത്തെ തവണയാണ് ഈ കേന്ദ്രത്തിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പൊലീസ് പിടികൂടുന്നത്. ഇതിന് മുമ്പ് 3000-ലിറ്റർ വാഷും രണ്ട് പ്രതികളേയും പിടികൂടിയിരുന്നു. എസ്. ഐ. കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എ. എസ്. ഐ. കെ. പി. ഗിരീഷ്, സി. പി. ഒ. മാരായ എൻ. ചന്ദൻ, എൻ. എം. സുനിൽകുമാർ, ശ്രീലത, കെ. സുനി എന്നിവർ പങ്കെടുത്തു. പ്രതികളെ ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
