KOYILANDY DIARY.COM

The Perfect News Portal

മികച്ച സംവിധായകനുള്ള അവാർഡ് അൻഷിത്ത് ഉള്ളിയേരിക്ക്

മികച്ച സംവിധായകനുള്ള അവാർഡ് അൻഷിത്ത് ഉള്ളിയേരി ഏറ്റുവാങ്ങി. അൻഷിത്ത് ഉള്ളിയേരി ഗാനരചനയും സംവിധാനവും നിർവ്വഹിച്ച കരപ്പൂരദീപം എന്ന അയ്യപ്പ ഭക്തിഗാനം തെക്കൻ സ്റ്റാർ മീഡിയ ഡ്രാമ & ഫിലിം സൊസെറ്റിയുടെ 2024 -ലെ മികച്ച ഭക്തി ഗാനത്തിനുള്ള അവാർഡ് കരസ്ഥമാക്കി. തിരുവനന്തപുരം വി.ജെ.ടി ഹാളിൽ വെച്ചായിരുന്നു അവാർഡ് നൽകിയത്.

സിനിമ പിന്നണി രംഗത്ത് പ്രവർത്തിക്കുന്ന ദിനേശ് പണിക്കർ (actor), ജോളി മാസ് (സംവിധായകൻ), ഗിന്നസ്സ് ഹരീന്ദ്രൻ (actor മുൻഷി), മായാ വിശ്വനാഥ് (actor), ദീപ സുരേന്ദ്രൻ (actor) തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. Cyaapco international group നിർമ്മിച്ച ഈ ആൽബത്തിന്റെ ഗാനം ആലപിച്ചത് പ്രശസ്ഥ പിന്നണി ഗായകൻ സുമേഷ് അയിരൂർ ആണ്.

Share news