പൂക്കാട് കലാലയം സുവർണ്ണ ജൂബിലി സ്മാരക മന്ദിരത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത ജൂബിലി സ്മാരക മന്ദിരത്തിന്റെ പ്രവൃത്തി, ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കലാലയം അങ്കണത്തിൽ നടന്ന പരിപാടിയിൽ യു.കെ. രാഘവൻ അധ്യക്ഷനായിരുന്നു.
.

.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ, കെ.ടി. ശ്രീനിവാസൻ, കെ.ശ്രീനിവാസൻ, ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് വി.കെ. സജീവൻ എന്നിവർ സംസാരിച്ചു.
