ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല അക്ഷരോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല അക്ഷരോത്സവം സംഘടിപ്പിച്ചു. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി എം ബിജു അദ്ധ്യക്ഷത വഹിച്ചു. കൂട്ടുകാർക്ക് അറിവിൻ്റെ അനന്തതയിലേക്കും, കാർണിവലിൽ കയറിയപ്പോൾ പണ്ടെങ്ങോ കളിക്കാൻ മറന്ന വട്ടമേറ്, പന്തുരുട്ടൽ, എന്നിവയിലായിരുന്നു പല കൂട്ടുകാരും, ഒരു ഉത്സവാഘോഷത്തിൻ്റെ പ്രതീതിയിലേക്കുമാണ് അവരുടെ മനസ്സ് പറന്നത്. മേഖല സെക്രട്ടറി പാർവണ ഷാജു സ്വാഗതവും പ്രസിഡണ്ട് സൂര്യദേവ് നന്ദിയും പറഞ്ഞു.

.
സമാപന പരിപാടി ഉദ്ഘാടനവും, വിജയികൾക്കുള്ള സമ്മാന വിതരണവും നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. സുനിൽ പറമ്പത്ത് അധ്യക്ഷത വഹിച്ചു. എൽ പി വിഭാഗത്തിൽ നിവേദ്യ, വേദിക ലക്ഷ്മി, അലൈന സുരേഷ് എന്നിവരും, യു പി വിഭാഗത്തിൽ കൃഷ്ണപ്രിയ, രഹ്ന ഫാത്തിമ, വൈഗ, എച്ച് എസ്സ് വിഭാഗത്തിൽ പാർവണ ഷാജു, ദീപ്ത സന്ദീപ്, ശ്രേയ എന്നിവരും, എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ അനീന്ദ്ര ബാബു, അനുരുദ്ധ് എസ് എസ് ദ്രുപത് എസ് എന്നിവരും ഏരിയ അക്ഷരോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആശംസ അർപ്പിച്ച് കൊണ്ട് അനീഷ് സംസാരിച്ചു. പി എം ബിജു സ്വാഗതവും സുചിത്ര നന്ദിയും പറഞ്ഞു.
