കൊയിലാണ്ടി ഹാർബർ കാപ്പാട് റോഡ് ഗതാഗതയോഗ്യമാക്കണം: മത്സ്യ തൊഴിലാളി ഫെഡറേഷൻ (AITUC)

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ – കാപ്പാട് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (AITUC) മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഒട്ടേറെ മിനി ബസ്സുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്ന റോഡ് തകർന്നതുകാരണം യാത്ര ദുഷ്കരമാണ്.
സമ്മേളനം ജില്ലാ സിക്രട്ടറി പി പീതാംബരൻ ഉദ്ഘാടനം ചെയ്തു. ശെൽവരാജ് എം.വി അദ്ധ്യക്ഷ്യത വഹിച്ചു.

ജില്ലാ പ്രസിഡണ്ട്. കെ. ശ്രിനിവാസൻ ബൈജു, എം. പി സതീശൻ, പി സാദിഖ് എന്നിവർ സംസാരിച്ചു. കെ. ഹരിഷ് സ്വാഗതം പറഞ്ഞു. ദിവ്യ ശെൽവരാജ് (സിക്രട്ടറി), എം. പി സതീശൻ (പ്രസിഡണ്ട്) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ബിച്ച് റോഡുമായി ബന്ധപെട്ടു പ്രക്ഷോഭം നടത്തുന്നതിനും സമ്മേളനം തീരുമാനിച്ചു.
