KOYILANDY DIARY.COM

The Perfect News Portal

രക്തക്കറയുള്ള വടിവാളുകൾ കണ്ടെത്തി

എലത്തൂർ: പുറക്കാട്ടിരി പാലത്തിന്റെ അടിയിൽനിന്ന് രക്തക്കറയുള്ള വടിവാളുകളും കത്തിയും കണ്ടെടുത്തു. രണ്ട്‌ വലിയ വാളും ഒരു കത്തിയുമാണ് കണ്ടെത്തിയത്. വാളുകളിൽ ഒന്ന് പ്ലാസ്സിക് ചാക്കിൽ പൊതിഞ്ഞ നിലയിലും മറ്റുള്ളവ ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു. വാളുകളിൽ ഒന്നിലാണ്‌ രക്തക്കറയും തലമുടിയുമുള്ളത്‌.
ആക്രി പെറുക്കാനെത്തിയവരാണ് ആയുധങ്ങൾ ആദ്യം കണ്ടത്. ഇവർ സമീപത്തെ വർക്ക്‌ ഷോപ്പ് ജീവനക്കാരെയും തുടർന്ന്‌ പൊലീസിലും അറിയിച്ചു. എലത്തൂർ ഇൻസ്പെക്ടർ അജീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. കണ്ടെടുത്ത ആയുധങ്ങൾ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.

 

Share news