KOYILANDY DIARY.COM

The Perfect News Portal

മരുന്നു വിലവർധനവ് തടയുക ഫാർമസിസ്റ്റുകൾ പ്രക്ഷോഭത്തിലേക്ക്

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ഫാർമസിസ്റ്റ് വിരുദ്ധ നയത്തിനെതിരായി കെ പി പി എ നേതൃത്വത്തിൽ ഡിസംബർ 18ന് ഫാർമസിസ്റ്റുകൾ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. മരുന്ന് വില വർദ്ധനവ് തടയുക, മരുന്നുകളുടെ ജിഎസ്ടി ഒഴിവാക്കുക, ഓൺലൈൻ ഫാർമസി നിർത്തലാക്കുക, അസിസ്റ്റന്റ് ഫാർമസിസ്റ്റ് കോഴ്സ് നിർത്തലാക്കുക, പീടിക വാടക യ്ക്ക് 18% ജിഎസ്ടി ഫാർമസികളെ ഒഴിവാക്കുക, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ ഡിഫാം ഉദ്യോഗാർത്ഥികളെ ഒഴിവാക്കുന്ന നിലപാട് പുനഃ പരിശോധിക്കുക, ഔഷധ നിർമ്മാണം പ്രത്യേക മന്ത്രാലയത്തിന് കീഴിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ്  സമരം സംഘടിപ്പിക്കുന്നത്. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
സമരത്തിൽ വിവിധ രാഷ്ട്രീയ-ട്രേഡ് യൂനിയൻ നേതാക്കൾ അഭിവാദ്യം ചെയ്ത് സംസാരിക്കും. സമരം വലിയ വിജയമാക്കണമെന്ന് മുഴുവൻ ഫാർമസിസ്റ്റുകളോടും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മഹമൂദ് മൂടാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി നവീൻ ലാൽ പാടികുന്ന്, സിക്രട്ടറിയേറ്റ് അംഗം ടി. സതീശൻ എന്നിവർ മേൽ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. സലീഷ് കുമാർ എസ്.ഡി, ഷഫീഖ് ടി.വി, കരുണൻ വി.കെ., ജസ് ല, എം.കെ, സജിത അത്തോളി, സുരേഷ് പി.എം, ഷാഹി പി.പി. എന്നിവർ യോഗത്തിൽ സംസാരിച്ചു. ജിജീഷ്. എം സ്വാഗതം പറഞ്ഞു.
Share news