കൊയിലാണ്ടിയില്‍ പുകയില ഉല്പന്നങ്ങള്‍ പിടികൂടി

കൊയിലാണ്ടി: നഗരത്തിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 20000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള്‍ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി. കൊയിലാണ്ടി മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്തുള്ള ഉപ്പാലക്കണ്ടി മുസ്തഫ (40) യുടെ വീട്ടില്‍ നിന്നാണ് പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തത്. പൊതു വിപണിയില്‍ ഇതിന് നാല് ലക്ഷം രൂപ വില വരും.
മംഗലാപുരത്ത് നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കൊയിലാണ്ടിയില്‍ എത്തിച്ച് വില്പന നടത്തി വരികയായിരുന്നു. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പക്ടര്‍ പി. സജിത് കുമാര്‍, അസി. എക്സൈസ് ഇന്‍സ്പക്ടര്‍ മനോഹരന്‍ , പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.സി. കരുണന്‍, പി. സുരേഷ്, സി. സുരേന്ദ്രന്‍, കെ.സി. അമ്മദ്, കെ. മധുസൂദനന്‍ , പി. റഷീദ്, എം.സി. രഘുനാഥ് എന്നിവർ പങ്കെടുത്തു.

