KOYILANDY DIARY.COM

The Perfect News Portal

കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

കണ്ണൂർ : കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

കണ്ണൂർ കല്യാശ്ശേരി കെ.പി. ആർ. രയരപ്പൻ ഓഡിറ്റോറിയത്തിൽ കല്ല്യാശേരി MLA ടി.വി.രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

കേരളത്തിലെ പരമ്പരാഗത കള്ളുഷാപ്പുവ്യവസായികളും കുടുംബങ്ങളും ചെത്ത് തൊഴിലാളികളും ജീവനക്കാരും  ഉദ്യോഗസ്ഥരും രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക മേഖലയിലെ പ്രമുഖരും ഒത്തുചേർന്നപ്പോൾ കുടുംബ സംഗമം മഹാ സംഗമമായി മാറി.

സംസ്ഥാന പ്രസിഡണ്ട് A. B. ഉണ്ണി, എറണാകുളം അധ്യക്ഷനായിരുന്നു.  സംസ്ഥാന സെക്രട്ടറി വി.കെ. അജിത്ത് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സഹായ നിധി വിതരണോദ്ഘാടനം സി.പി.ഐ എം ജില്ലാ സെക്രട്ടറി പി.ജയരാജൻ നിർവ്വഹിച്ചു.
ചെത്തുതൊഴിലിനിടെ അപകടം സംഭവിച്ച് കിടപ്പിലായ 25 ലധികം തൊഴിലാളികൾക്ക് കുടുംബ സംഗമത്തോടനുബന്ധിച്ച് സഹായം വിതരണം ചെയ്തു. വളാങ്കിച്ചാലിൽ വെട്ടേറ്റു മരിച്ച കള്ള് ഷാപ്പു ജീവനക്കാരൻ കെ.മോഹനന്റെ കുടുംബത്തിനുള്ള സഹായം പി.ജയരാജൻ കുടുംബാഗങ്ങൾക്ക് കൈമാറി.
മേഖലയിൽ 40 വർഷത്തിലധികം വർഷം ലൈസൻസികളായവരെ ക്ഷേമനിധി ബോർഡംഗം കെ.രജികുമാറും ജോ.എക്സൈസ് കമ്മീഷണർ പി.ജയരാജും ചേർന്ന് ആദരിച്ചു. മികച്ച ചെത്തുതൊഴിലാളികൾക്കുള്ള ഉപഹാരം പുഞ്ചയിൽ നാണു നൽകി.
ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.വി.സുരേന്ദ്രൻ, വിവിധ സംഘടനാ പ്രതിനിധികളായ പി.വി.രവീന്ദ്രൻ, പി.പി.കരുണാകരൻ മാസ്റ്റർ, പി ലക്ഷ്മണൻ, ഗിരിധരൻ, ടി ചന്ദ്രൻ ,രാമചന്ദ്രൻ ,യു തിലകൻ എന്നിവർ സംസാരിച്ചു. ജോമി പോൾ സ്വാഗതവും എം എസ് മോഹൻ നന്ദിയും പറഞ്ഞു. ലൈസൻസികളുടെ കുടുംബാഗംങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കണ്ണൂർ നെവർ ഓഫ് ഇവന്റ്സ് അവതരിപ്പിച്ച മെഗാഷോ യും കുടുംബ സംഗമത്തിനു കൊഴുപ്പേകി..
Share news

Leave a Reply

Your email address will not be published. Required fields are marked *