KOYILANDY DIARY.COM

The Perfect News Portal

വ്യാപാര സംരക്ഷണ സന്ദേശ യാത്ര സ്വാഗതസംഘ രൂപീകരിച്ചു

ബാലുശ്ശേരി: ജനുവരി 15 വ്യാപാര സംരക്ഷണ സന്ദേശ യാത്ര സ്വീകരണം. ബാലുശേരിയില്‍ സ്വാഗതസംഘം രൂപീകരിച്ചു. വ്യാപാര മേഖല മുമ്പൊരിക്കലും ഇല്ലാത്തവിധത്തിൽ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അനുദിനം വർദ്ധിച്ചുവരുന്ന വ്യാപാര മാന്ദ്യം ഈ മേഖലയിലെ നിരവധിയായ സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുകയും ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന് വിധേയമായിക്കൊണ്ടിരിക്കുകയുമാണ്. നിയന്ത്രണമില്ലാത്ത ഓൺലൈൻ വ്യാപാരവും അനിയന്ത്രിതമായ തെരുവുകച്ചവടവും വൻകിട മാളുകളുടെ കടന്നുവരവുമെല്ലാം ഈ മേഖലയിലെ പ്രതിസന്ധി വർദ്ധിപ്പിക്കാൻ കാരണമാവുന്നു.
.
.
കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കിയ ജിഎസ്.ടിയിലെ നിരവധി അപാകതകളും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള കെട്ടിട വാടകയ്ക്ക് 18% ജി .എസ്.ടി നിരക്കും അമിത വാടകയും ഒഴിപ്പിക്കൽ നടപടിയും വ്യാപര വ്യവസായ മേഖലയിലെ നിരവധിയായ ലൈസൻസുകളുടെ ഫീസ് വർദ്ധനവും വ്യാപാര മേഖലയിലെ ഉയർന്ന വൈദ്യുതി താരിഫ് നിരക്കുമെല്ലാം വ്യാപാര മേഖലയ്ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ഇങ്ങനെയുള്ള വളരെ ഗൗരവമേറിയ നിരവധി പ്രശ്‌നങ്ങൾ കേന്ദ്ര സംസ്ഥാന ഗവൺൻ്റുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതി നുവേണ്ടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി ഇ. എസ് ബിജു നേത്യത്വം നൽകുന്ന വ്യാപാര സംരക്ഷണ സന്ദേശ യാത്ര 2025 ജനുവരി 13 മുതൽ ജനുവരി 25 വരെ പര്യടനം നടത്തുകയാണ്.
.
.
2025 ജനുവരി 15 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ജാഥ ബാലുശ്ശേരിയിൽ എത്തിച്ചേരുകയാണ്. ജാഥാ സ്വീകരണ പരിപാടി വിജയി പ്പിക്കുന്നതിന് വേണ്ടി  ബാലുശ്ശേരി പി.ഡബ്ല്യു.ഡി റസ്‌റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്ന സംഘാടക സമിതി രൂപീകരണയോഗം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട്
 ഉദ്ഘാടനം ചെയ്തു. അസൈനാർ എമ്മച്ചംകണ്ടി, പി .എൻ അശോകൻ, സി .വി ഇക്ബാൽ, എ .സജിത്ത്, കെ .ഉദയകുമാർ പി. ആർ. രഘുത്തമൻ, പി .പി വിജയൻ എന്നിവ‍ര്‍ സംസാരിച്ചു. സി എം സന്തോഷ് അധ്യക്ഷത വഹിച്ചു.
.
.
സ്വീകരണ കമ്മറ്റി ഭാരവാഹികളായി വി കെ അനിത ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി .എം ശശി, പി .പി .പ്രേമ രക്ഷധികാരികൾ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് (ചെയർമാൻ) അസൈനാർ എമ്മച്ചം കണ്ടി പി .എൻ അശോകൻ എ. സജിത്ത് കെ. ഉദയകുമാർ (വൈസ്ചെയർമാന്മാർ).പി.ആർ രഘുത്തമൻ, പി. പി .വിജയൻ, മനോജ്‌ പനങ്കുറ, പി .കെ . ഷാജി, പ്രജീഷ് കക്കോടി, രഞ്ജിത്ത് കേളി, മനാഫ് നന്മണ്ട (ജോ: സെക്രട്ടറിമാർ) സി.എം സന്തോഷ്‌ (ട്രക്ഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news