സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവം; കടുത്ത നടപടികളിലേക്ക് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവത്തിൽ തുടർ നടപടികളിലേക്ക് കടന്ന് സർക്കാർ. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചു പിടിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. എത്ര തുക എന്നതിൽ സർക്കാർ ഉടൻ നിയമോപദേശം തേടും. വകുപ്പുതല നടപടികളിലേക്ക് കടക്കുന്നതും സർക്കാർ വേഗത്തിലാക്കും. സംഭവത്തിൽ വിവിധ വകുപ്പ് കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. താൽകാലിക ജീവനക്കാരിലേക്കും പരിശോധന എത്തിയേക്കും.
