നാദാപുരം താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു

നാദാപുരം താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു. പ്രസ്തുത ഒഴിവിലേക്കുള്ള ഇന്റർവ്യൂ 02.12.2024 തിങ്കാളാഴ്ച രാവിലെ 11.00 മണിക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തുന്നതാണ്. നിശ്ചിത യോഗ്യതയുളളവർ അതത് സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേ ദിവസം രാവിലെ 10.30 ന് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. പ്രവർത്തി ദിവസങ്ങളിൽ 0496 2553480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

യോഗ്യതകൾ: ലാബ് ടെക്നീഷ്യൻ
ഡി എം എൽ ടി / BSC എം എൽ ടി. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. ലബോറട്ടറി മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
റേഡിയോഗ്രാഫർ യോഗ്യത:
BscMRT/DRT പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
