ഭരണഘനാ ദിനം ആചരിച്ചു

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളേജ് എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി പരിപാടി ഉദ്ഘാടനം ചെയ്യുകയും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് ക്വിസ് മത്സരവും ഡിബേറ്റും പ്രസംഗ മത്സരവും നടത്തി. എൻസിസി ഓഫീസർ ക്യാപ്റ്റൻ മനു പി പരിപാടിക്ക് നേതൃത്വം വഹിച്ചു.
