KOYILANDY DIARY.COM

The Perfect News Portal

കരൾ സംരക്ഷിക്കണോ? എങ്കിൽ പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ..!

കരൾ സംരക്ഷിക്കണോ? എങ്കിൽ പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ..! പപ്പായ ആരോഗ്യത്തിന് വളരെ നല്ലതാണ്. പഴുത്തതും പച്ചയും ഒക്കെയായി നമ്മൾ പപ്പായ കഴിക്കാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും പപ്പായ ഉപയോഗിക്കാറുണ്ട്. പഴുത്ത പപ്പായയെക്കാൾ പച്ച പാപ്പയയാണ് ആരോഗ്യത്തിന് മികച്ചത്. പച്ച പപ്പായയില്‍ അടങ്ങിയ പപ്പേന്‍ എന്ന എന്‍സൈമിന് ഏറെ ആരോഗ്യത്തിന് നല്ലതാണ്.

കരളിന്‍റെ ആരോഗ്യം
കരളിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണമാണ് പച്ച പപ്പായ. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതില്‍ ഇവ കരളിനെ ഏറെ സഹായിക്കുന്നു. പച്ച പപ്പായയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഫ്രീറാഡിക്കലുകളില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു.

 

ദഹനം
പച്ച പപ്പായ ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഇത് ബ്ലോട്ടിങ്, മലബന്ധം, ദഹനക്കേട് തുടങ്ങിയവ മെച്ചപ്പെടുത്തും.

Advertisements

ശരീരഭാരം കുറയ്ക്കും
ശരീരഭാരം കുറയ്ക്കാൻ പച്ച പപ്പായ ഏറെ സഹായിക്കുന്നു. ധാരാളം നാരുകൾ പച്ച പപ്പായയിൽ അടങ്ങിയിട്ടുണ്ട് കൂടാതെ ഇവയില്‍ കലോറി കുറവാണ്. മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനൊപ്പം അമിതമായി ഭക്ഷണം കഴുക്കുന്നത് കുറയ്ക്കാന്‍ ഇവ സഹായിക്കും.

രക്തത്തിലെ പഞ്ചസാര
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ പച്ച പപ്പായ സഹായിക്കും. ഇതിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തില്‍ പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു.

ചര്‍മ സംരക്ഷണം
ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം പച്ച പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ചര്‍മത്തിലെ പിഗ്മെന്റെഷനും ചുളിവുകളും പാടുകളും അകറ്റി ചര്‍മം കൂടുതല്‍ യുവത്വമുള്ളതാക്കാനും സഹായിക്കുന്നു.

പ്രതിരോധ ശേഷി
പച്ച പപ്പായയിൽ ആന്റിഓക്‌സിഡന്റുകളായ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഏറെ സഹായിക്കും. കൂടാതെ ശരീരവീക്കം കുറയ്ക്കാനും സഹായിക്കും.

Share news