ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 13, 14 വാർഡുകളിലെ ജനങ്ങൾക്കായി നടത്തിയ ആയുർവേദ ചികിത്സാക്യാമ്പ് 23 – 11 – 24ന് ” നിരാമയ”(നായാട്ട് തറയ്ക്ക് സമീപം) യിൽ വെച്ച് നടന്നു. ക്യാമ്പിൽ 105 പേർ പങ്കെടുത്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബേബി സുന്ദർരാജ്, ബീന കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
