കഥകളിയിൽ തുടർച്ചയായി മൂന്നാം തവണയും ഋതുനന്ദയ്ക്ക് ഓന്നാം സ്ഥാനം

കൊയിലാണ്ടി: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം പെൺ കഥകളിയിൽ ഋതുനന്ദ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക്. തുടർച്ചയായി മൂന്നാം വർഷം എന്ന പ്രത്യേകത കൂടിയുണ്ട്, കോഴിക്കോട് സിറ്റി സബ് ജില്ലയിൽ മത്സരിച്ചപ്പോൾ രണ്ടാം സ്ഥാനമായിരുന്നു. തുടർന്ന് അപ്പീലിലൂടെയാണ് മത്സരത്തിലെത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ചേലിയ കഥകളി വിദ്യാലയത്തിൽ നിന്ന് കലാമണ്ഡലം പ്രേംകുമാർ മാഷാണ് കഥകളി അഭ്യസിപ്പിക്കുന്നത്. തിരുവങ്ങൂർ ബിജലിയിൽ ബിനീഷ് ശ്രിജില ദമ്പതികളുടെ മകളാണ്. ഈസ്റ്റ്ഹിൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ +1 വിദ്യാർത്ഥിയാണ്.

