ചേലക്കര ഉപ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില വർധിപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. 5894 വോട്ടിനാണ് യു ആർ പ്രദീപ് മുന്നിട്ട് നിൽക്കുന്നത്. ആദ്യ അര മണിക്കൂറിൽ തപാൽ വോട്ട് എണ്ണിയപ്പോഴും യു ആർ പ്രദീപ് ലീഡ് നിലനിർത്തിയിരുന്നു.