പയ്യന്നൂർ കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി.

പയ്യന്നൂർ: കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 6 മണിക്കാണ് സംഭവം. ഏറെ നാളായി ഭർത്താവുമായി അകന്നു കഴിയുന്ന ദിവ്യശ്രീ സ്വന്തം വീട്ടിലാണ് ഉണ്ടായിരുന്നത്.

അക്രമം നനടക്കുന്ന സമയത്ത് തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല നടത്തിയശേഷം ഭർത്താവ് രാജേഷ് ഒളിവിൽപോയിരിക്കുകയാണ്. ഇവർക്ക് ഒരു കുട്ടിയുണ്ട്.

