ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണം; മന്ത്രി എ കെ ശശീന്ദ്രൻ

ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതി നിർദേശം വന്നിട്ടുണ്ട്. ഒരു വശത്ത് ആചാരങ്ങൾ നിലനിർത്തി കൊണ്ടുപോകണം. ഒരു വശത്ത് നാട്ടാനകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

‘കോടതികൾ ഇക്കാര്യത്തിൽ വലിയ തോതിൽ ഇടപെടുന്നുണ്ട്. എഴുന്നള്ളത്തിന് ആന എന്തിന് എന്നാണ് കോടതിയുടെ ചോദ്യം. അതിന് ഇപ്പോൾ ഉത്തരം പറയുന്നില്ല. ഉത്സവത്തിന് ആനകളെ കാണാനാണ് ആളുകൾ വരുന്നത്. ‘കാട്ടിലെ മരവും തേവരുടെ ആനയും’ ആ നിലപാട് ശരിയല്ല. കേരളത്തിൻ്റെ തനിമയാണ് ആന എഴുന്നള്ളിപ്പ്.

ഇത് കാണാൻ കൂടിയാണ് വിനോദ സഞ്ചാരികൾ വരുന്നത്. വിശ്രമരഹിതമായി ആനകളെ കൊണ്ട് പണിയെടുപ്പിക്കുന്നു. ഏതാനും ദിവസം മുൻപാണ് കോടതി ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സമാനമായ നിയമം സർക്കാർ പുറത്തിറക്കി. ആ നിയമങ്ങൾ വിമർശനത്തിന് ഇടയാക്കി, പൂരവുമായി ബന്ധപ്പെട്ട് വിവാദമായി’- മന്ത്രി എ കെ ശശീന്ദ്രൻ.

