KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അനാമികക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ പപ്പെറ്റ് നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ അനാമികക്ക് സ്വീകരണം നൽകി. സ്കൂൾ ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി അനാമികക്ക് ഉപഹാരം നൽകി. പി ടി എ പ്രസിഡണ്ട് സുചീന്ദ്രൻ വി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി, സീനിയർ അസിസ്റ്റന്റ് എസ്. രഞ്ജു, പി.പി. സുധീർ, ഹെഡ്മാസ്റ്റർ കെ. കെ. സുധാകരൻ, ഒ.കെ. ഷിജു എന്നിവർ സംസാരിച്ചു.
Share news