KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേരുന്നത് ദൗര്‍ഭാഗ്യകരമെന്നും അക്രമികള്‍ക്ക് നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുജനങ്ങള്‍ സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

അതേസമയം മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കാണാതായ ആറു മെയ്‌തേയ്കളില്‍ മൂന്നു പേരെ മണിപ്പൂര്‍ അസം അതിര്‍ത്തിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് ജിരിബാമിലെ നദിയില്‍ നിന്നും കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറുപേരെയാണ് വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഉള്‍പ്പെട്ട മൂന്നുപേരാകാം ഇതെന്നാണ് നിഗമനം. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ ആരാണിവരെന്ന് തിരിച്ചറിയാന്‍ കഴിയു.

Share news