അടയ്ക്ക മോഷ്ടാക്കൾ പിടിയിൽ

കുന്ദമംഗലം: ചാത്തമംഗലം വെള്ളന്നൂരിൽ നിന്ന് അടയ്ക്ക മോഷ്ടിച്ച പ്രതികളെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സൗത്ത് പുത്താലം ആലുങ്ങൽ തൊടി സവാദ് (30), കുറ്റിക്കടവ് കാളമ്പാലത്ത് വീട്ടിൽ ജംഷീർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെറൂപ്പ അബ്ദുൾ ഹക്കീം പാട്ടത്തിനെടുത്ത വെള്ളനൂരിലെ അടയ്ക്കാ തോട്ടത്തിൽ നിന്നും പത്തോളം കവുങ്ങുകളിലെ അടയ്ക്ക മോഷണം പോയതിനെ തുടർന്ന് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

വ്യാഴാഴ്ച നൈറ്റ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയിൽ അടയ്ക്ക നിറച്ച ചാക്കുമായി കണ്ട ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ ഉമ്മർ, SCPO ബിജു, CPO അജയൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ നിന്നും അടയ്ക്ക മോഷണം നടത്തിയിട്ടുണ്ടെന്നും, പ്രതികൾക്ക് കോഴിക്കോട് ടൌൺ, കസബ, മാവൂർ എന്നി സ്റ്റേഷനുകളിലായി നിരവധി കളവ് കേസുകളും, മയക്കുമരുന്ന് കേസുകളും നിലവിലുണ്ടെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
