ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം നവീകരണ ജീർണ്ണോദ്ധാരണ പ്രവർത്തികൾക്കായി ഒരുങ്ങുന്നു

കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം നവീകരണ ജീർണ്ണോദ്ധാരണ പ്രവർത്തികൾക്കായി ഒരുങ്ങുന്നു. ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ ശ്രീ കോവിൽ നവീകരിച്ച് ചെമ്പു പതിക്കൽ, നമസ്കാര മണ്ഡപം, മണിക്കിണർ നാഗത്തറ ക്ഷേത്രക്കുളം എന്നിവയുടെ നവീകരണവും ക്ഷേത്രക്കുളത്തിന്റെ വടക്ക് ഭാഗത്തെ ക്ഷേത്രപ്രവേശന വീഥിയുടെ നിർമ്മാണവും ഉൾപ്പെടെ ബൃഹത് പദ്ധതികൾക്കായി ഒരുങ്ങുന്നു.

തച്ചുശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ നിർദ്ദേശാനുസരണം ആണ് പ്രവർത്തികൾ നടക്കുക. ഏകദേശം രണ്ടര കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതികളുടെ സാമ്പത്തിക സമാഹരണ പ്രവർത്തനങ്ങൾ സംഘാടകസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഈറോഡ് രാജൻ ചെയർമാനായും ഷൈജു കാരാന്തോട് കുനി ജനറൽ കൺവീനറുമായുള്ള നവീകരണ ജീർണോ ധാരണ ശിവരാത്രി മഹോത്സവ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2025 ഫെബ്രുവരി 19 മുതൽ 28 വരെ വിപുലമായി ആഘോഷിക്കും. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് ക്ഷേത്രത്തിൻറെ സമഗ്ര വികസന കർമ്മകർമ്മരേഖ വില്ലുപത്രം എന്ന പേരിൽ പ്രകാശിപ്പിക്കും ശിവരാത്രി മഹോത്സവത്തിന് ശേഷം ശ്രീക്കുവിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഷൈജു കാരാന്തോട്ട്കുനി, ഡോ: വി ടി മനോജ് നമ്പൂതിരി, പത്മനാഭൻ ധനശ്രീ, നന്ദാത്മജൻ, ചന്ദ്രശേഖരൻ മാതൃഛായ, രാജൻ കളത്തിൽ, വി എം ജാനകി, ഷാജില, രഞ്ജിത്ത് കുനിയിൽ എന്നിവർ പങ്കെടുത്തു.
