KOYILANDY DIARY.COM

The Perfect News Portal

2024ലെ ബുക്കർ പ്രൈസ് സാമന്ത ഹാര്‍വേയ്ക്ക്

2024ലെ ബുക്കർ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരിയായ സാമന്ത ഹാര്‍വേയ്ക്ക്. “ഓർബിറ്റൽ” എന്ന സയൻസ് ഫിക്ഷനാണ് പുരസ്‌കാരത്തിന് അർഹമായത്. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു വനിത ബുക്കര്‍ പ്രൈസ് നേടുന്നതെന്ന പ്രത്യേകത കൂടി ഈ പുരസ്‌കാര നേട്ടത്തിനുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇരുപത്തിനാല് മണിക്കൂർ ചിലവഴിക്കുന്ന ആർ ബഹിരാകാശയാത്രികരുടെ കഥയാണ് “ഓർബിറ്റൽ” എന്ന പുസ്തകം പറയുന്നത്. ഓര്‍ബിറ്റല്‍ ഹാര്‍വേയുടെ അഞ്ചാമത്തെ നോവലായിരുന്നു ഇത്. യുകെയിലെ ഷോർട്ട്‌ലിസ്റ്റിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകമാണിത്.

 

ലണ്ടനിലെ ഓള്‍ഡ് ബില്ലിങ്‌സ്‌ഗേറ്റില്‍ വെച്ചായിരുന്നു പുരസ്‌കാരം പ്രഖ്യാപനം. 50000 യൂറോയാണ് ബുക്കര്‍ പ്രൈസിന്റെ സമ്മാനത്തുക. എല്ലാ രാജ്യങ്ങളിലെയും ഫിക്ഷൻ എഴുത്തുകാരെ ലക്ഷ്യമിട്ടാണ് ബുക്കർ പ്രൈസ് നൽകിവരുന്നത്. യുകെയിലും എയർലാൻഡിലും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. സൽമാൻ റുഷ്‌ദി, മാർഗരറ്റ് അറ്റ്വുഡ് എന്നിവരാണ് കഴിഞ്ഞ വർഷം പുരസ്കാരത്തത്തിന് അർഹരായവർ.

Advertisements
Share news