KOYILANDY DIARY.COM

The Perfect News Portal

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ മാറ്റി, ഇടക്കാല ജാമ്യം തുടരും

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസ് അടുത്തയാഴ്ചത്തേക്കാണ് കോടതി മാറ്റിയത്. കേസിൽ സിദ്ദിഖിനുള്ള ഇടക്കാല ജാമ്യം അതുവരെയും തുടരും. അതേസമയം, കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ  കേസന്വേഷണവുമായി നടൻ സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. കേസിൽ തെളിവായേക്കാവുന്ന സിദ്ദിഖിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് അദ്ദേഹം ഡീആക്ടിവേറ്റ് ചെയ്തുവെന്നും അന്വേഷണ സംഘം പറഞ്ഞു.

 

എന്നാൽ, ഇതിനു മറുപടിയായി 2016 ലെ ഫോണും ലാപ്‌ടോപുമാണ് പൊലീസ് ചോദിക്കുന്നതെന്നും കൈവശം ഇല്ലാത്തവ എങ്ങനെയാണ് താൻ ഹാജരാക്കുകയെന്നും സിദ്ദിഖ് പറഞ്ഞു. താൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ടെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. തുടർന്നാണ് സിദ്ദിഖിൻ്റെ ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റിയത്.

Share news