ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു

ചേമഞ്ചേരി: ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും കണ്ണൻ കടവ് ജി എഫ് എൽ പി സ്കൂളിന്റെയും സഹകരണത്തോടെ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലനാ അബുൽ കലാം ആസാദിന്റെ ജന്മ ദിനത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു. പബ്ലിക് ഇൻഫർ മേഷൻ കോഴിക്കോട് മേഖല ഡെപ്യുട്ടി ഡയറക്ടർ കെ ടി ശേഖർ ഉദ്ഘാടനം ചെയ്തു. കണ്ണൻ കടവ് സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ മാനസിക ആരോഗ്യവും രക്ഷിതാക്കളും എന്ന വിഷയത്തിൽ ബ്ലോക്ക്
ഐസിഡിഎസ് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി പി. ആദിത്യ ക്ലാസ്സെടുത്തു.
സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ടി കെ അബ്ദുൽ അസീസ് മുഖ്യഥിതിയായിരുന്നു. ടി വി. ചന്ദ്രഹാസൻ, പിപി. വാണി, വി എസ് ബിൻസി, പി കെ ഷിജിന എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച് എം. കെ ടി ജോർജ് സ്വാഗതവും ഇ. നന്ദ കുമാർ നന്ദിയും പറഞ്ഞു.
