സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 57,760 രൂപയിലാണ് വ്യാപാരം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,220 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5,950 രൂപയിലേക്ക് എത്തി. കഴിഞ്ഞ മാസം ഉടനീളം സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടായിരുന്നെങ്കിലും യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് ഇടിവ് വരാനുള്ള പ്രധാന കാരണം.

ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ സ്വർണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒറ്റ ദിവസത്തിൽ പവന് 1320 രൂപയാണ് കുറഞ്ഞത്. 1000 രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ഇടിയുന്നത് ഏറെ നാളുകൾക്ക് ശേഷമായിരുന്നു.

