KOYILANDY DIARY.COM

The Perfect News Portal

വയനാട് മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

വയനാട്: മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. സൊയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്കാണ് വയറിളക്കവും ശര്‍ദിയുമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. നിലവില്‍ കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല. ഒരു കുട്ടിയെ ആണ് ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുള്ളത്. ഈ കുട്ടിയുടെ ബന്ധുവായ ഒരു കുട്ടിയും ഫ്‌ളാറ്റിലുള്ള മറ്റൊരു കുട്ടിക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെല്ലാം തന്നെ സൊയാബീന്‍ കഴിച്ചിട്ടുള്ളതാകാം ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള കാരണമെന്നാണ് സംശയിക്കുന്നത്.

അതേസമയം, മന്ത്രി പി പ്രസാദും ആശുപത്രിയില്‍ കുട്ടികളെ കാണാനെത്തിയിരുന്നു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നമില്ല. ദുരന്ത ബാധിതര്‍ക്ക് കൊടുത്ത ഭക്ഷണത്തില്‍ കൃത്യമായ പരിശോധന ഉണ്ടാവണമെന്നു കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വക്തമാക്കി. കുട്ടികളെ സംബന്ധിച്ച് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും വിഷയം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വലിയ വിവാദ വിഷയമാക്കി മാറ്റിയിരിക്കുകയാണ്.

Share news