ശിശുവാടിക കലോത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ശിശുവാടിക കലോത്സവം ഹംസത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫുട്ബോളർ കണാരൻ മുഖ്യാതിഥിയായി. വിദ്യാലയ അക്കാദമിക് പ്രമുഖ് രാജലക്ഷ്മി ടീച്ചർ, ടി.എം രവീന്ദ്രൻ ഹരിത പ്രശോഭ് (മാതൃ സമിതി) പ്രീതി കൊയിലാണ്ടി (ശിശുവാടിക) എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ കെ. കെ മുരളി സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.
