KOYILANDY DIARY.COM

The Perfect News Portal

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് യൂണിറ്റും കോട്ടപ്പറമ്പ് മാതൃ ശിശു സംരക്ഷണ കേന്ദ്രവും സംയുക്തമായി നവംബർ 5 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ  അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷീജ അധ്യക്ഷതയും വഹിച്ചു.

അധ്യാപകൻ ആയ എ. കെ. അഷ്‌റഫ്‌ ആശംസയും Dr. നസിയ പ്രൊജക്റ്റിനെ പറ്റിയുള്ള വിശദീകരണവും നൽകി. 55 ഓളം പേർ രക്തം ദാനം ചെയ്തു. കുട്ടികൾക്ക് വേണ്ടി കോട്ടപ്പറമ്പ് ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകർ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്‌ കുമാർ എൻ. വി സ്വാഗതവും എൻ എസ് എസ് ക്യാപ്റ്റൻ ജനിഘ ബി ശേഖർ നന്ദിയും പറഞ്ഞു.

Share news