വയോജന, വനിതാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: വയോജന, വനിതാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസംബർ മാസത്തിലാണ് വനിതാ – വയോജന കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻിംഗ് കമ്മറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ കെ. അഭിനീഷ്, ബ്ലോക്ക് മെമ്പർമാരായ കെ ടി എം കോയ, മൊയ്തീൻ കോയ, ഷീബ ശ്രീധരൻ, രജില ടി എം, സുഹറ ഖാദർ, സുധ കാപ്പിൽ, CDPO ധന്യ എന്നിവർ സംസാരിച്ചു.

