KOYILANDY DIARY.COM

The Perfect News Portal

പുറക്കാട് എ. കൃഷ്ണൻ നായർ സ്മാരക വായനശാല യുവ പ്രതിഭകളെയും ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി: പുറക്കാട് എ. കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയവരേയും LSS, USS ജേതാക്കളേയും അനുമോദിച്ചു. ചടങ്ങിൽ യുവപ്രതിഭകളായ ഫിജാസ് പുറക്കാട്, സുജേഷ് പുറക്കാട് എന്നിവരേയും മുതിർന്ന കലാകാരന്മാരായ റാം പുറക്കാട്, വി.പി. കരുണാകരൻ എന്നിവരേയും ആദരിച്ചു.
.
.
അനുമോദന ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി. കുഞ്ഞമ്മദ്, സുജേഷ് പുറക്കാട്  എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ ആയടത്തിൽ സ്വാഗതവും രവി നവരാഗ് നന്ദിയും പറഞ്ഞു.
Share news